Monday 14 March 2016

waahh nice


അന്തര്‍മുഖരെ പ്രണയിക്കുന്നവര്‍ക്ക് ഗുണങ്ങളേറെ!!

ഇന്‍ട്രോവെര്‍ട്ട് അഥവാ അന്തര്‍മുഖരായ ആളുകള്‍ വളരെയുണ്ട് സമൂഹത്തില്‍, മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ട് തന്നിലേക്ക് തന്നെ ഉള്‍വലിയുന്നവര്‍. ഇത്തരക്കാര്‍ ഒരു റിലേഷന്‍ഷിപ്പിലാവാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരിക്കല്‍ ആ കൂടു തുറന്ന് അകത്തേയ്ക്ക് പ്രവേശനം ലഭിച്ചാല്‍ കാണുന്നത് വളരെ സുന്ദരമായ ഒരു മനസ്സായിരിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

ആത്മാര്‍ത്ഥത: പ്രണയമായാലും സൗഹൃദമായാലും വളരെ ആത്മാര്‍ത്ഥത കാട്ടുന്നവരാണ് ഇക്കൂട്ടര്‍. വളരെ സൂക്ഷിച്ചേ ഇവര്‍ ചങ്ങാതികളെ തെരഞ്ഞെടുക്കൂ. അതിനാല്‍ തന്നെ വളരെ ആത്മാര്‍ത്ഥമായാവും ഇവര്‍ പെരുമാറുക. 


വാക്പോരുകള്‍ ഇല്ല: വാഗ്വാദങ്ങളോ ചീത്ത വിളികളോ ഇവരില് നിന്ന് ഉണ്ടാകില്ല. കാര്യങ്ങളെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍ത്തന്നെ, സൂക്ഷിച്ചും ആലോചിച്ചുമേ ഇവര്‍ ഓരോ വാക്കും ഉപയോഗിക്കൂ. 


നല്ല കേള്‍വിക്കാര്‍: നിങ്ങള്‍ പറയുന്ന ഓരോ വാചകവും വളരെ ശ്രദ്ധയോടെയാവും ഇവര്‍ കേള്‍ക്കുക. ഒരിക്കലും മടുക്കാതെ, ശ്രദ്ധമാറിപ്പോകാതെ എല്ലാ കാര്യങ്ങളിലും ഇവര്‍ മനസ്സിരുത്തും. 


തന്‍റേതായ ഇടം: അത്നര്‍മുഖരുമായുള്ള ബന്ധത്തില്‍‍ പേഴ്സണല്‍ സ്പെയ്സ് എപ്പോഴും ഉണ്ടാകും. നിങ്ങളുടെ തലയില്‍ കയറി ഭരിക്കാനോ നിങ്ങളുടെ സൗഹൃദങ്ങളിലോ അവര്‍ ഇടപെടുകയേ ഇല്ല. 


അടുക്കുംതോറും അറിയും: ഇന്‍ട്രോവെര്‍ട്ടുമാരോട് കൂടുതല്‍ അടുക്കുമ്പോഴാണ് പല കഴിവുകളും ഗുണങ്ങളുമുള്ളവരാണിവര്‍ എന്ന് മനസ്സിലാകുക. 


സ്വന്തമായി കാര്യപ്രാപ്തിയുള്ളവര്‍: എന്തിനും ഏതിനും നിങ്ങളെയോ മറ്റുള്ളവരേയോ കൂട്ടു വിളിക്കുന്നവരല്ല ഇവര്‍. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും മാനേജ് ചെയ്യാനും ഇവര്‍ക്ക് നന്നായി കഴിയും. 


പരിചയപ്പെടുത്താം മടികൂടാതെ: നിങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളേയോ പരിചപ്പെടുത്താന്‍ മടിക്കേണ്ട. നിങ്ങള്‍‍ക്ക് പ്രിയപ്പെട്ടവരെ അതേ ബഹുമാനത്തോടെയും സ്നോഹത്തോടെയും ഇവര്‍ അവരെയും ഉള്‍ക്കൊള്ളും.സുന്ദരിമാരായ സുഹൃത്തുക്കളെ പരിചയപ്പെടുത്തുമ്പോള്‍ പഞ്ചാരയടിക്കുമെന്നും പേടിക്കണ്ട. ഇവരുടെ കണ്ണില്‍ നിങ്ങൾ മാത്രമേ ഉണ്ടാവൂ.

ഏറെനാളായി ഒരു പ്രണയ ബന്ധത്തിലാണോ നിങ്ങൾ?

ഒരാളുമായി ഏറെ കാലമുള്ള അടുപ്പം നിങ്ങളുടെ കാഴ്ച്ചപ്പാടുകളേയും നിങ്ങളേയും മാറ്റുന്നതായി പുതിയ കണ്ടെത്തൽ. രണ്ട് പേർ ദീർഘക്കാലമായി പ്രണയിക്കുമ്പോൾ അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും പതുക്കെ ഒന്നാകാൻ സാധ്യതയുണ്ടെന്നാണ് മനശാസ്ത്രഞ്ജന്മാർ പറയുന്നത്. ഏറെക്കാലമായി പ്രണയിക്കുമ്പോൾ പങ്കാളികൾക്ക് വരുന്ന മാറ്റങ്ങൾ കണ്ട് നോക്കൂ..



നിങ്ങളുടെ മാത്രം ഭാഷ

നിങ്ങൾ മാത്രം വിളിക്കുന്ന പേരും, നിങ്ങൾക്ക് മാത്രം മനസ്സിലാകുന്ന ചില കോഡുകളുമാണ് സ്വകാര്യ ഭാഷ. പങ്കാളിയുമായുള്ള അടുപ്പം വ‍ർദ്ധിക്കുന്നതനുസരിച്ച് നിങ്ങളുടെ രഹസ്യകോഡുകളുടെ എണ്ണം കൂടുന്നെന്നാണ് കരോൾ ബ്രൂസസ് എന്ന ഗവേഷകൻ പറയുന്നത്.

നിങ്ങൾ നിങ്ങളാകുന്നു

പുറത്തുള്ളവരോട് സംസാരിക്കുന്ന രീതിയും നിങ്ങൾ നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുന്ന രീതിയും വളരെ വ്യത്യസ്തമായിരിക്കും. നമ്മൾ എന്ത് പറയുന്നു എന്ന് രണ്ടാമത് ആലോചിക്കാതെ തന്നെ നമുക്ക് പങ്കാളിയോട് പറയാൻ സാധിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് നിങ്ങളാകാൻ കഴിയുന്ന അവസ്ഥയാണിത്.

കാഴ്ചയിൽ ഒരേ പോലെയാകുന്നു

കാലങ്ങൾ കഴിയുന്തോറും പങ്കാളികളുടെ ഛായ ഒരേ പോലെയാകുന്നു എന്ന് മനശാസ്ത്രഞ്ജനായ റോബോർട്ട് പറയുന്നു. ഇരുവരും പലപ്പോഴും ഒരേ മസിലുകൾ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. ശരീരഭാഷ ഒരേ പോലെയാകുന്നതും കാഴ്ചയിൽ ഒരേ പോലെയാണെന്ന് തോന്നിച്ചേക്കാം.

ശബ്ദം ഒരേ പോലെയാകുന്നു

നിങ്ങളുടെ സ്വകാര്യ ഭാഷയുണ്ടാകുന്നതിലുപരിയായി ശബ്ദവും ശൈലിയും ഒരേ പോലെയാകുന്നു. ശബ്ദത്തിന്‍റെ താളം ഒരേ പോലെയാകുന്നതാണ് ഇതിന് കാരണം. പങ്കാളികളെ ഇരുവരുടേയും സംസാരശൈലി ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. ഇരുവരുടേയും ചാറ്റിങ് ഭാഷ വരെ ഒരു പോലെയാകുന്നുണ്ട്.

നിങ്ങളുടെ ഉള്ളിലെ തമാശ

പങ്കാളികൾക്കുള്ളിൽ ആർക്കും മനസ്സിലാകാത്ത പല തമാശകളും ഉണ്ടാകും. സുഹൃത്തുക്കൾക്ക് പോലും മനസ്സിലാക്കാൻ കഴിയാത്ത വിധം ഇരുവരും ഒരു നോട്ടത്തിലൂടെയോ ചിരിയിലൂടെയോ ആൾക്കൂട്ടത്തിൽ പോലും ആ തമാശ പങ്കുവെയ്ക്കുന്നു.

പങ്കാളിക്ക് വേറെ പ്രണയമുണ്ടായാല്‍ എന്തുചെയ്യും ?


പ്രണയത്തിലായാലും വിവാഹത്തിലായാലും ഇതരബന്ധങ്ങള്‍ വില്ലനാവുക സ്വാഭാവികമാണ്. ചതി ആര്‍ക്കും സഹിക്കാനാകില്ല. ഇത്തരം ബന്ധം പങ്കാളിക്കുണ്ടെന്ന് മനസിലായാല്‍ എന്താണ് ചെയ്യേണ്ടത്. ഇരുവരുടെയും മാന്യത കളഞ്ഞുകുളിക്കാത്ത തരത്തിലുള്ള പ്രതികരണമാവും ഉചിതം. 

1. വഴക്കുണ്ടാക്കുന്നത് ശരിയോ ? 

പങ്കാളിക്ക് വിവാഹേതര പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ എല്ലാം ഇട്ടെറിഞ്ഞ് പോവുന്നത് ശരിയല്ല. നിങ്ങളുടെ ദാമ്പത്യം ഒന്ന് അവലോകനം ചെയ്യുക. നിങ്ങള്‍ സംതൃപ്ത ദാമ്പത്യമാണ് നയിച്ചിരുന്നതെങ്കില്‍ പങ്കാളിയുടെ പുറം മേച്ചിലിന്‍റെ കാരണം കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടും. മറിച്ചാണെങ്കില്‍ നിങ്ങള്‍ അല്‍പ്പം കൂടി മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നര്‍ഥം. 

2. ഭീഷണി വേണ്ട യാചനയും 

പങ്കാളിയോട് താണുകേണ് സ്വന്തം വില കളയേണ്ട. പങ്കാളിയുടെ കാമുകനെയോ കാമുകിയേയോ ഭീഷണിപ്പെടുത്താനോ യാചിക്കാനോ പോവേണ്ട. നിങ്ങളുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് പ്രധാനം. അനുകമ്പ തോന്നാനുള്ളതൊന്നും ചെയ്യരുത്. സ്വന്തം അധിപനായിരിക്കുക. പങ്കാളിക്ക് ആകര്‍ഷകത്വം തോന്നുന്ന പോലെ പെരുമാറുക. 

3. സമയമെടുത്ത് പ്രതികരിക്കുക 

പങ്കാളിയുടെ പുറം മേച്ചില്‍ കണ്ടെത്തിയാല്‍ ഉടന്‍ പ്രതികരിക്കേണ്ട. ചിന്തിച്ച് പ്രവര്‍ത്തിക്കുക. 

4. പങ്കാളിയില്ലാതെ ജീവിക്കാനാകുമോ ? 

ശാരീരികമായും വൈകാരികമായും പങ്കാളിയുടെ സാമീപ്യമില്ലാതെ ജീവിക്കാനാകുമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. സാമ്പത്തികമായും വൈകാരികമായും വേര്‍പെടാന്‍ ഒരുക്കമാണെങ്കില്‍ ബന്ധം ഉപേക്ഷിക്കാം. ഇല്ലെങ്കില്‍ അല്‍പ്പം കാത്തുനില്‍ക്കൂ.