Monday, 14 March 2016

പങ്കാളിക്ക് വേറെ പ്രണയമുണ്ടായാല്‍ എന്തുചെയ്യും ?


പ്രണയത്തിലായാലും വിവാഹത്തിലായാലും ഇതരബന്ധങ്ങള്‍ വില്ലനാവുക സ്വാഭാവികമാണ്. ചതി ആര്‍ക്കും സഹിക്കാനാകില്ല. ഇത്തരം ബന്ധം പങ്കാളിക്കുണ്ടെന്ന് മനസിലായാല്‍ എന്താണ് ചെയ്യേണ്ടത്. ഇരുവരുടെയും മാന്യത കളഞ്ഞുകുളിക്കാത്ത തരത്തിലുള്ള പ്രതികരണമാവും ഉചിതം. 

1. വഴക്കുണ്ടാക്കുന്നത് ശരിയോ ? 

പങ്കാളിക്ക് വിവാഹേതര പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ എല്ലാം ഇട്ടെറിഞ്ഞ് പോവുന്നത് ശരിയല്ല. നിങ്ങളുടെ ദാമ്പത്യം ഒന്ന് അവലോകനം ചെയ്യുക. നിങ്ങള്‍ സംതൃപ്ത ദാമ്പത്യമാണ് നയിച്ചിരുന്നതെങ്കില്‍ പങ്കാളിയുടെ പുറം മേച്ചിലിന്‍റെ കാരണം കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടും. മറിച്ചാണെങ്കില്‍ നിങ്ങള്‍ അല്‍പ്പം കൂടി മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നര്‍ഥം. 

2. ഭീഷണി വേണ്ട യാചനയും 

പങ്കാളിയോട് താണുകേണ് സ്വന്തം വില കളയേണ്ട. പങ്കാളിയുടെ കാമുകനെയോ കാമുകിയേയോ ഭീഷണിപ്പെടുത്താനോ യാചിക്കാനോ പോവേണ്ട. നിങ്ങളുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് പ്രധാനം. അനുകമ്പ തോന്നാനുള്ളതൊന്നും ചെയ്യരുത്. സ്വന്തം അധിപനായിരിക്കുക. പങ്കാളിക്ക് ആകര്‍ഷകത്വം തോന്നുന്ന പോലെ പെരുമാറുക. 

3. സമയമെടുത്ത് പ്രതികരിക്കുക 

പങ്കാളിയുടെ പുറം മേച്ചില്‍ കണ്ടെത്തിയാല്‍ ഉടന്‍ പ്രതികരിക്കേണ്ട. ചിന്തിച്ച് പ്രവര്‍ത്തിക്കുക. 

4. പങ്കാളിയില്ലാതെ ജീവിക്കാനാകുമോ ? 

ശാരീരികമായും വൈകാരികമായും പങ്കാളിയുടെ സാമീപ്യമില്ലാതെ ജീവിക്കാനാകുമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. സാമ്പത്തികമായും വൈകാരികമായും വേര്‍പെടാന്‍ ഒരുക്കമാണെങ്കില്‍ ബന്ധം ഉപേക്ഷിക്കാം. ഇല്ലെങ്കില്‍ അല്‍പ്പം കാത്തുനില്‍ക്കൂ. 

No comments:

Post a Comment