Monday 14 March 2016

ഏറെനാളായി ഒരു പ്രണയ ബന്ധത്തിലാണോ നിങ്ങൾ?

ഒരാളുമായി ഏറെ കാലമുള്ള അടുപ്പം നിങ്ങളുടെ കാഴ്ച്ചപ്പാടുകളേയും നിങ്ങളേയും മാറ്റുന്നതായി പുതിയ കണ്ടെത്തൽ. രണ്ട് പേർ ദീർഘക്കാലമായി പ്രണയിക്കുമ്പോൾ അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും പതുക്കെ ഒന്നാകാൻ സാധ്യതയുണ്ടെന്നാണ് മനശാസ്ത്രഞ്ജന്മാർ പറയുന്നത്. ഏറെക്കാലമായി പ്രണയിക്കുമ്പോൾ പങ്കാളികൾക്ക് വരുന്ന മാറ്റങ്ങൾ കണ്ട് നോക്കൂ..



നിങ്ങളുടെ മാത്രം ഭാഷ

നിങ്ങൾ മാത്രം വിളിക്കുന്ന പേരും, നിങ്ങൾക്ക് മാത്രം മനസ്സിലാകുന്ന ചില കോഡുകളുമാണ് സ്വകാര്യ ഭാഷ. പങ്കാളിയുമായുള്ള അടുപ്പം വ‍ർദ്ധിക്കുന്നതനുസരിച്ച് നിങ്ങളുടെ രഹസ്യകോഡുകളുടെ എണ്ണം കൂടുന്നെന്നാണ് കരോൾ ബ്രൂസസ് എന്ന ഗവേഷകൻ പറയുന്നത്.

നിങ്ങൾ നിങ്ങളാകുന്നു

പുറത്തുള്ളവരോട് സംസാരിക്കുന്ന രീതിയും നിങ്ങൾ നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുന്ന രീതിയും വളരെ വ്യത്യസ്തമായിരിക്കും. നമ്മൾ എന്ത് പറയുന്നു എന്ന് രണ്ടാമത് ആലോചിക്കാതെ തന്നെ നമുക്ക് പങ്കാളിയോട് പറയാൻ സാധിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് നിങ്ങളാകാൻ കഴിയുന്ന അവസ്ഥയാണിത്.

കാഴ്ചയിൽ ഒരേ പോലെയാകുന്നു

കാലങ്ങൾ കഴിയുന്തോറും പങ്കാളികളുടെ ഛായ ഒരേ പോലെയാകുന്നു എന്ന് മനശാസ്ത്രഞ്ജനായ റോബോർട്ട് പറയുന്നു. ഇരുവരും പലപ്പോഴും ഒരേ മസിലുകൾ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. ശരീരഭാഷ ഒരേ പോലെയാകുന്നതും കാഴ്ചയിൽ ഒരേ പോലെയാണെന്ന് തോന്നിച്ചേക്കാം.

ശബ്ദം ഒരേ പോലെയാകുന്നു

നിങ്ങളുടെ സ്വകാര്യ ഭാഷയുണ്ടാകുന്നതിലുപരിയായി ശബ്ദവും ശൈലിയും ഒരേ പോലെയാകുന്നു. ശബ്ദത്തിന്‍റെ താളം ഒരേ പോലെയാകുന്നതാണ് ഇതിന് കാരണം. പങ്കാളികളെ ഇരുവരുടേയും സംസാരശൈലി ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. ഇരുവരുടേയും ചാറ്റിങ് ഭാഷ വരെ ഒരു പോലെയാകുന്നുണ്ട്.

നിങ്ങളുടെ ഉള്ളിലെ തമാശ

പങ്കാളികൾക്കുള്ളിൽ ആർക്കും മനസ്സിലാകാത്ത പല തമാശകളും ഉണ്ടാകും. സുഹൃത്തുക്കൾക്ക് പോലും മനസ്സിലാക്കാൻ കഴിയാത്ത വിധം ഇരുവരും ഒരു നോട്ടത്തിലൂടെയോ ചിരിയിലൂടെയോ ആൾക്കൂട്ടത്തിൽ പോലും ആ തമാശ പങ്കുവെയ്ക്കുന്നു.

No comments:

Post a Comment