ഇന്‍ട്രോവെര്‍ട്ട് അഥവാ അന്തര്‍മുഖരായ ആളുകള്‍ വളരെയുണ്ട് സമൂഹത്തില്‍, മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ട് തന്നിലേക്ക് തന്നെ ഉള്‍വലിയുന്നവര്‍. ഇത്തരക്കാര്‍ ഒരു റിലേഷന്‍ഷിപ്പിലാവാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരിക്കല്‍ ആ കൂടു തുറന്ന് അകത്തേയ്ക്ക് പ്രവേശനം ലഭിച്ചാല്‍ കാണുന്നത് വളരെ സുന്ദരമായ ഒരു മനസ്സായിരിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ആത്മാര്‍ത്ഥത: പ്രണയമായാലും സൗഹൃദമായാലും വളരെ ആത്മാര്‍ത്ഥത കാട്ടുന്നവരാണ് ഇക്കൂട്ടര്‍. വളരെ സൂക്ഷിച്ചേ ഇവര്‍ ചങ്ങാതികളെ തെരഞ്ഞെടുക്കൂ. അതിനാല്‍ തന്നെ വളരെ ആത്മാര്‍ത്ഥമായാവും ഇവര്‍ പെരുമാറുക.
വാക്പോരുകള്‍ ഇല്ല: വാഗ്വാദങ്ങളോ ചീത്ത വിളികളോ ഇവരില് നിന്ന് ഉണ്ടാകില്ല. കാര്യങ്ങളെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍ത്തന്നെ, സൂക്ഷിച്ചും ആലോചിച്ചുമേ ഇവര്‍ ഓരോ വാക്കും ഉപയോഗിക്കൂ.
നല്ല കേള്‍വിക്കാര്‍: നിങ്ങള്‍ പറയുന്ന ഓരോ വാചകവും വളരെ ശ്രദ്ധയോടെയാവും ഇവര്‍ കേള്‍ക്കുക. ഒരിക്കലും മടുക്കാതെ, ശ്രദ്ധമാറിപ്പോകാതെ എല്ലാ കാര്യങ്ങളിലും ഇവര്‍ മനസ്സിരുത്തും.
തന്‍റേതായ ഇടം: അത്നര്‍മുഖരുമായുള്ള ബന്ധത്തില്‍ പേഴ്സണല്‍ സ്പെയ്സ് എപ്പോഴും ഉണ്ടാകും. നിങ്ങളുടെ തലയില്‍ കയറി ഭരിക്കാനോ നിങ്ങളുടെ സൗഹൃദങ്ങളിലോ അവര്‍ ഇടപെടുകയേ ഇല്ല.
അടുക്കുംതോറും അറിയും: ഇന്‍ട്രോവെര്‍ട്ടുമാരോട് കൂടുതല്‍ അടുക്കുമ്പോഴാണ് പല കഴിവുകളും ഗുണങ്ങളുമുള്ളവരാണിവര്‍ എന്ന് മനസ്സിലാകുക.
സ്വന്തമായി കാര്യപ്രാപ്തിയുള്ളവര്‍: എന്തിനും ഏതിനും നിങ്ങളെയോ മറ്റുള്ളവരേയോ കൂട്ടു വിളിക്കുന്നവരല്ല ഇവര്‍. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും മാനേജ് ചെയ്യാനും ഇവര്‍ക്ക് നന്നായി കഴിയും.
പരിചയപ്പെടുത്താം മടികൂടാതെ: നിങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളേയോ പരിചപ്പെടുത്താന്‍ മടിക്കേണ്ട. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ അതേ ബഹുമാനത്തോടെയും സ്നോഹത്തോടെയും ഇവര്‍ അവരെയും ഉള്‍ക്കൊള്ളും.സുന്ദരിമാരായ സുഹൃത്തുക്കളെ പരിചയപ്പെടുത്തുമ്പോള്‍ പഞ്ചാരയടിക്കുമെന്നും പേടിക്കണ്ട. ഇവരുടെ കണ്ണില്‍ നിങ്ങൾ മാത്രമേ ഉണ്ടാവൂ.

nice
ReplyDelete